ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി തുടരും

ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി തുടരും. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ബി.ജെ.പി എംഎല്‍എമാരുടെ യോഗത്തില്‍ നിയമസഭാകക്ഷി നേതാവായി പട്ടേലിനെ തെരഞ്ഞെടുത്തു. രണ്ടാംവട്ടമാണ് പട്ടേല്‍, ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഭൂപേന്ദ്ര പട്ടേല്‍, കാലാവധി അവസാനിച്ച പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാജി സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടിയുടെ കേന്ദ്രനിരീക്ഷകരായ രാജ്നാഥ് സിങ്, ബി.എസ്. യെദ്യൂരപ്പ, അര്‍ജുന്‍ മുണ്ട തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

2021 സെപ്റ്റംബറിലാണ് വിജയ് രൂപാണിക്ക് പകരക്കാരനായി ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയത്. ഘട്ലോദിയ മണ്ഡലത്തില്‍നിന്ന് ഇത് രണ്ടാംതവണയാണ് പട്ടേല്‍ ഗുജറാത്ത് നിയമസഭയിലെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News