25 വയസ്സിന് താഴെയുള്ളവർക്ക് കോണ്ടം സൗജന്യമായി നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

ഗര്‍ഭനിരോധന മാര്‍ഗമായ കോണ്ടം 18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്കെല്ലാം സൗജന്യമായി വിതരണം ചെയ്യുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. 2023 ജനുവരി ഒന്ന് മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക.

ഫാര്‍മസികളില്‍ നിന്ന് ഇനിമുതല്‍ സൗജന്യമായി കോണ്ടം ലഭിക്കുമെന്ന പ്രഖ്യാപനം വ്യാഴാഴ്ച യാണ് മക്രോണ്‍ നടത്തിയത്.യുവജനങ്ങള്‍ക്കിടയില്‍ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

”18 മുതല്‍ 25 വയസ് വരെ പ്രായമുള്ള എല്ലാ ചെറുപ്പക്കാര്‍ക്കും 2023 മുതല്‍ ഫാര്‍മസികളില്‍ നിന്നും സൗജന്യമായി കോണ്ടം ലഭിക്കും,” എന്നായിരുന്നു ഇമ്മാനുവല്‍ മക്രോണ്‍ ട്വീറ്റ് ചെയ്തത്.”പൗരന്മാരെ രക്ഷിക്കുക, യുവാക്കളെ സംരക്ഷിക്കുക എന്ന ചിന്തയാണ് എന്റെ നടപടികളെ നയിക്കുന്നത്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നു, നമ്മള്‍ ഇത് ചെയ്തിരിക്കും,” മക്രോണ്‍ വ്യക്തമാക്കി.

”യുവജനങ്ങള്‍ക്കിടയില്‍ സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് രോഗങ്ങള്‍ വര്‍ധിച്ചു വരികയാണ്. അതുകൊണ്ടാണ് ഇതിനെ തടയുന്നതിന് വേണ്ടി പ്രതിരോധമെന്ന രീതിയില്‍ നമ്മള്‍ ഇത്തരം നടപടികളിലേക്ക് കടക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here