വടകരയില്‍ പത്ത് വയസുകാരിക്ക് ജപ്പാന്‍ ജ്വരം

വടകരയില്‍ പത്ത് വയസുകാരിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലാണ്. വടകര നഗരസഭയില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.

യു പി സ്വദേശിയായ പത്ത് വയസുകാരിക്കാണ് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചത്. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം വടകരയിലാണ് താമസം. വടകര നഗരസഭയിലെ പാക്കയില്‍ പ്രദേശത്ത് രോഗം  സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് ഡിസ്ട്രിക്ട് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് നേതൃത്വത്തില്‍ പരിശോധന നടത്തിവരികയാണ്.

നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആശ വര്‍ക്കര്‍മാരും ചേര്‍ന്ന് പ്രദേശത്ത്പനി സര്‍വ്വെ തുടങ്ങി. ജപ്പാന്‍ ജ്വരവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കുന്നു. കൊതുകാണ് ജപ്പാന്‍ ജ്വരം പടര്‍ത്തുന്നത്, വൈറസുള്ള മൃഗങ്ങളെ കടിച്ച കൊതുകില്‍ നിന്ന് രോഗം പകരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News