ചാൾസ് രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഹാരി രാജകുമാരൻ ഇല്ല

ചാൾസ് രാജാവിന്റെ സ്ഥാനാരോഹണച്ചടങ്ങുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ അതിഥികളുടെ പട്ടികയിൽ മകൻ ഹാരി രാജകുമാരന്റെ പേരില്ലെന്ന് റിപ്പോർട്ടുകൾ. റോയൽ വിദഗ്ധൻ ടോം ബോവർ അടുത്തിടെ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പേജ് 6 ന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹാരി രാജകുമാരന് ഇപ്പോൾ യുകെയിൽ ഊഷ്മളമായ സ്വീകരണം നൽകാനുള്ള സാധ്യത വളരെ കുറവാണെന്ന് അദ്ദേഹം പറയുകയുണ്ടായി.

“അവരെ സ്വാഗതം ചെയ്യുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഹാരിയെ ഇംഗ്ലണ്ടിലേക്ക് തിരികെ സ്വാഗതം ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല.”ഹാരി ഒരു വിദേശിയായി മാറിയെന്ന് ബോവർസ് പേജ് 6 നോട് പറഞ്ഞു, മേഗൻ ബ്രിട്ടീഷ് രാജകുടുംബത്തിലെ മറ്റുള്ളവരിൽ നിന്ന് തുല്യമായി അകന്നു.ഹാരി രാജകുമാരന്റെയും പിതാവ് ചാൾസ് മൂന്നാമൻ രാജാവുമായുള്ള ബന്ധം ഏകദേശം തകർന്ന മട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ഹാരി ഭാര്യക്കും ഒരുവയസ്സുകാരനായ മകന്‍ ആര്‍ച്ചിക്കുമൊപ്പം ലോസ്ആഞ്ജിലിസിലാണ് താമസിക്കുന്നത്.

എന്നാൽ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ വരുന്ന ‘ഹാരി ആൻഡ് മേഗൻ’ എന്ന ഡോക്യുമെന്ററി പരമ്പരയെ ചുറ്റിപ്പറ്റി ധാരാളം ചർച്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഹാരിയുടെയും മേഗന്റെയും ഡോക്യൂമെന്ററിയെക്കുറിച്ച് രാജകുടുംബം ഇതുവരെ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല.

അതേസമയം, ഒരുപക്ഷെ മേഗനുമായുള്ള വിവാഹത്തോടെയാണ് രാജകുടുംബവും ഹാരിയും തമ്മിൽ അകല്‍ച്ച വരാന്‍ തുടങ്ങിയത്. ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും തമ്മിലുള്ള രാജകീയ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നടിയായ മേഗനെ ഹാരി വിവാഹം കഴിക്കുന്നതിനോട് രാജകുടുംബത്തിന് താല്‍പര്യമുണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുകളും മുന്നോട്ട് വന്നിരുന്നു.

തീര്‍ത്തും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നും കരിയറില്‍ നിന്നും വരുന്ന മേഗന് രാജകുടുംബവുമായി ഒത്തുപോവാന്‍ സമയമെടുക്കുമെന്നും എടുത്തുചാടി കാര്യങ്ങള്‍ തീരുമാനിക്കരുതെന്നും കേറ്റ് (വില്യമിന്റെ ഭാര്യ) ഹാരിയോട്‌ പറഞ്ഞിരുന്നുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

മേഗനെ തന്നെയാണോ വിവാഹം കഴിക്കേണ്ടതെന്ന് വില്യമും ഹാരിയോട് ചോദിച്ചിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ മേഗന്റെ ആത്മവിശ്വാസത്തിലും ലക്ഷ്യബോധത്തിലും പ്രതിബദ്ധതയിലും പൂര്‍ണവിശ്വാസം അര്‍പ്പിച്ചിരുന്ന ഹാരി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഒരുവേള തനിക്ക് നഷ്ടപ്പെട്ട അമ്മയുടെ സ്ഥാനം പോലും ഹാരി മേഗനില്‍ കാണുകയായിരുന്നുവെന്നും പുസ്തകം പ്രതിപാദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here