ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കണമെന്ന് മുൻ സുപ്രീം കോടതി ജഡ്ജിയും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനുമായ അരുൺ മിശ്ര. സിവിൽ കോഡ് നടപ്പാക്കണം എന്ന് പറയുന്ന ആർട്ടിക്കിൾ 44 ഇനി നിർജ്ജീമായി തുടരാൻ പാടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹികവും ആചാരപരവും മതപരവുമായ ആചാരങ്ങൾ കാരണം ലോകമെമ്പാടും സ്ത്രീകൾ വിവേചനം നേരിടുകയാണ് .പിൻതുടർച്ചാവകാശം, സ്വത്തവകാശം, മാതാപിതാക്കളുടെ അവകാശങ്ങൾ, വിവാഹിതയായ സ്ത്രീയുടെ താമസസ്ഥലം, നിയമപരമായ മറ്റ് അവകാശങ്ങൾ എന്നിവയിലെ വിവേചനം ഒഴിവാക്കാൻ വേണ്ട നിയമനിർമ്മാണം രാജ്യത്ത് നടത്തേണ്ട സമയം അതിക്രമിച്ചതായും അരുൺ മിശ്ര പറഞ്ഞു.

ദുർബ്ബല വിഭാഗങ്ങളിലെയും ഗ്രാമങ്ങളിലെയും സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തേണ്ടത് തുല്യത ഉറപ്പാക്കാൻ ആവശ്യമാണ്. വികസനത്തിലൂടെയും ശരിയായ വിദ്യാഭ്യാസത്തിലൂടെയുമുള്ള സ്ത്രീ ശാക്തീകരണം അവർക്ക് അനിവാര്യമാണ്.സ്ത്രീകൾക്ക് മാന്യതയും തുല്യ അവകാശങ്ങളും നൽകാതെ മനുഷ്യാവകാശ ദിനാചരണം ആചരിക്കുന്നത് അർത്ഥശൂന്യമാണെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News