മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്നു; ലൈംഗിക തൊഴില്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ സൗത്ത് ആഫ്രിക്ക

മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്നതിനാലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലും ലൈംഗിക തൊഴില്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ സൗത്ത് ആഫ്രിക്ക. ലൈഗികതൊഴില്‍ കുറ്റകരമല്ലാതാക്കാനുള്ള ബില്‍ നീതിന്യായ മന്ത്രാലയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

അഭിഭാഷക ഗ്രൂപ്പുകളുടെ കണക്കനുസരിച്ച് രാജ്യത്ത് 150,000-ലധികം ലൈംഗികത്തൊഴിലാളികളുണ്ട്. ലൈംഗിക തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാനും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഒരുക്കാനും ഇതുവഴി കഴിയുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി റൊണാള്‍ഡ് ലമോല പറഞ്ഞു.

സൗത്ത് ആഫ്രിക്കയില്‍ വര്‍ഷാവര്‍ഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി ബേക്കി സെലെ റിപോര്‍ട്ട്് ചെയ്തു. ലൈംഗികത്തൊഴിലാളികളെ കുറ്റവാളികളായി മുദ്രകുത്താത്ത സാഹചര്യത്തില്‍ അതിക്രമത്തെ നേരിടാന്‍ അവര്‍ക്ക് പോലീസുമായി നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ലൈംഗിക തൊഴിലാളികളുടെ അവകാശ സംഘടനയായ SWEAT ഫേസ്ബുക്കില്‍ കുറിച്ചു. തീരുമാനം അവിശ്വസനീയമാണെന്നും കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here