മുസ്ലിം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല: M V ഗോവിന്ദന്‍

മുസ്ലിം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കോണ്‍ഗ്രസിനെ തിരുത്തുന്ന നിലയില്‍ ലീഗ് സ്വീകരിക്കുന്ന നിലപാടിനെയാണ് സ്വാഗതം ചെയ്തത്. എന്നാല്‍, വലതുപക്ഷ രാഷ്ടീയം ഉപേക്ഷിച്ച് വരുന്നവര്‍ക്കായി എല്‍ഡിഎഫ് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

മുസ്ലിം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചു എന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്ന സാഹചര്യത്തിലാണ് ഗോവിന്ദന്‍ മാസ്റ്റര്‍ നിലപാട് വ്യക്തമാക്കിയത്. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ല. വിഴിഞ്ഞം, വര്‍ഗീയത, ഏക സിവില്‍ കോഡ്, ഗവര്‍ണര്‍ വിഷയം തുടങ്ങിയ കാര്യങ്ങളില്‍ കോണ്‍ഗ്രസിനെ തിരുത്തുന്ന നിലയില്‍ ലീഗ് നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതിനെ സ്വാഗതം ചെയ്യുക മാത്രമാണ് ചെയ്തത്. മറിച്ച്, അതിനെ രാഷ്ട്രീയ കൂട്ടുകെട്ടായി കാണേണ്ടതില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഏക സിവില്‍ കോഡ് വര്‍ഗീയ അജണ്ടയുടെ ഭാഗമാണ്. സിപിഐ(എം) ഇതിനെ ശക്തമായി എതിര്‍ക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടല്ല സിപിഐ(എം) സ്വീകരിച്ചു വരുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News