ഹിമാചലിൽ സുഖ് വിന്ദർ; വിക്രമാദിത്യയും അഗ്നിഹോത്രിയും ഉപമുഖ്യമന്ത്രിമാർ

സുഖ് വിന്ദർ സിങ് സുഖു ഹിമാചൽ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഹൈക്കമാൻഡിൻ്റേതാണ് തീരുമാനം. മുൻ മുഖ്യമന്ത്രിയും ലോകസഭാ അംഗവും സംസ്ഥാന കോൺഗ്രസ് അധ്യക്ഷയുമായ പ്രതിഭാ സിങ്ങിനെയും മറ്റ് നേതാക്കളെയും അനുനയിപ്പിക്കാനുള്ള നീക്കമാണ് പാർട്ടിയിൽ ഇപ്പോൾ നടക്കുന്നത്. പ്രതിഭാ സിംഗ് മാറി നിൽക്കാം എന്ന് സമ്മതിച്ചാൽ വിക്രമാദിത്യയെയും മുകേഷ് അഗ്നിഹോത്രിയെയും ഉപമുഖ്യമന്ത്രിമാരാക്കും.

സംസ്ഥാനത്തിൻ്റെ ചുമതലയുള്ള ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയ നീരീക്ഷകൻ രാജീവ് ശുക്ലയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഇത് സംബന്ധിച്ച് ഫോണിൽ ചർച്ച നടത്തി.ഇതിന് ശേഷം ഖാർഗെ ഗാന്ധി കുടുംബവുമായി കുടുംബവുമായി സംസാരിച്ച് സുഖുവിന്റെ പേര് അംഗീകരിക്കുകയായിരുന്നു.

ഹൈക്കമാൻഡിന്റെ തീരുമാനത്തെക്കുറിച്ച് തനിക്കറിയില്ല. ഇന്ന് വൈകുന്നേരം നടക്കുന്ന നിയമസഭാംഗങ്ങളുടെ യോഗത്തിലേക്ക് താൻ പോകുകയാണ് എന്നും സുഖ് വിന്ദർ സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ എം.എൽ എ മാരും മുതിർന്ന നേതാക്കളും മറ്റ് പാർട്ടി നേതാക്കളുമായും ചർച്ച ചെയ്ത് ഇന്ന് വൈകുന്നേരത്തോടെ സുഖുവിൻ്റെ പേര്  പ്രഖ്യാപിക്കുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here