കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചു; ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു

ദുബായില്‍ വിമാനത്തില്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു .വിമാനത്തില്‍ അസ്വാഭാവികമായി പെരുമാറിയ ഷൈന്‍ ടോം ചാക്കോയെ വിമാനത്തിലെ ജീവനക്കാര്‍ വിമാനത്തില്‍ നിന്ന് ഇറക്കി വിടുകയും വിമാനത്താവള പൊലീസിനു കൈമാറുകയും ചെയ്തു.

ഇന്നു ഉച്ചയ്ക്ക് 1.30നുള്ള എയര്‍ ഇന്ത്യയുടെ എ ഐ 934 വിമാനത്തില്‍ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തില്‍ കയറിയപ്പോഴായിരുന്നു ഷൈന്‍ ടോം ചാക്കോ . വിമാനത്തിനകത്ത് ഓടി നടന്ന നടന്‍ പിന്നീട് പിന്നിലെ ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളില്‍ കയറി കിടക്കുകയും തുടര്‍ന്ന് കോക്പിറ്റില്‍ കയറാന്‍ ശ്രമിക്കുകയുമായിരുന്നു. നടന്റെ സംശയാസ്പദമായ പെരുമാറ്റം കണ്ട അധികൃതര്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് ഇറക്കി. പിന്നീട് വിമാനത്താവളത്തിലെ പൊലീസിനു കൈമാറി. ഈ വിമാനത്തില്‍ ഷൈന്‍ ടോമിന് യാത്ര ചെയ്യാന്‍ സാധിച്ചില്ലെന്നും അദ്ദേഹത്തെ പിന്നീട് നാട്ടിലേക്ക് എത്തിക്കുമെന്നും ഷൈന്‍ ടോമിനൊപ്പം ഉണ്ടായിരുന്ന സംവിധായകന്‍ എം. എ. നിഷാദ് പറഞ്ഞു.

ഇന്നലെ റിലീസായ ‘ഭാരത സര്‍ക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടന്‍ ദുബായില്‍ എത്തിയത്. ഇന്നലെ രാത്രി സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഷൈനും നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല്‍, സമയത്ത് വിമാനത്താവളത്തില്‍ എത്താത്തതിനാല്‍ അദ്ദേഹത്തിനു ഇന്നു ഉച്ചയ്ക്കുള്ള വിമാനത്തില്‍ ടിക്കറ്റ് തരപ്പെടുത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News