
ചിറ്റഗോങില്‍ ബംഗ്ലദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ഇഷാൻ കിഷാന്‍റെ ഇരട്ടസെഞ്ചറിയുടെ മികവില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. നിശ്ചിത 50 ഓവറില്‍ ഇന്ത്യ 8 വിക്കററ്റ് നഷ്ടത്തില്‍ 409 റണ്‍സെടുത്തു. ഇഷാന്‍റ അതിവേഗ ഇരട്ട സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോലിയുടെ സെഞ്ച്വറിയും ഇന്ത്യന്‍ ഇന്നിങ്ങ്സിന് അടിത്തറയിട്ടു. 131 പന്തിൽ 210 റൺ സ്വന്തം നേടിയ ഇഷാൻ പുരുഷൻമാരുടെ ഏകദിനത്തിൽ ഇരട്ടസെഞ്ചറി നേടുന്ന ലോകത്തിൽ ഏഴാമത്തെയും ഇന്ത്യയുടെ നാലാമത്തെയും ബാറ്റർ എന്ന നേട്ടമാണ് കൈവരിച്ചത്.
24 ഫോറുകളും 10 സിക്സറുകളും അടങ്ങുന്നതാണ് ഇഷാൻ കിഷാന്‍റെ മാസ്‍മരിക ഇന്നിങ്ങ്സ്. 91 പന്തിൽ 113 റൺസ് എടുത്ത വിരാട് കോലി മൂന്നുവർഷത്തെ ഏകദിന സെഞ്ചറി വരള്‍ച്ചയ്ക്കാണ് വിരാമമിട്ടത്. ഇതോടെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ ഓസീസ് താരം റിക്കി പോണ്ടിങ്ങിനെ കോലി പിന്നിലാക്കി. 100 സെഞ്ചറികൾ സ്വന്തം പേരിലുള്ള സച്ചിൻ തെൻഡുൽക്കർ മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here