തമിഴ്‌നാട്ടില്‍ നാശം വിതച്ച് മാന്‍ദൗസ് ചുഴലിക്കാറ്റ്; അഞ്ച് മരണം

തമിഴ്‌നാട്ടിലെ മാന്‍ദൗസ് ചുഴലിക്കാറ്റില്‍ അഞ്ച് മരണം. 98 കന്നുകാലികളും 181 വീടുകള്‍ക്ക് നാശനഷ്്ടമുണ്ടായതായും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ വടക്കന്‍ തമിഴ്‌നാട് തീരം കടന്ന ചുഴലിക്കാറ്റ് മഹാബലിപുരത്തിന് സമീപം ചെന്നൈയിലും സമീപ ജില്ലകളിലും അതിശക്തമായ മഴയ്ക്കും കാറ്റിനും കാരണമായി. രാത്രിയില്‍ വീശിയടിച്ച കാറ്റില്‍ ശനിയാഴ്ച രാവിലെ വരെ പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെടുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. മണിക്കൂറില്‍ 65-75 കിലോമീറ്റര്‍ മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയതിനാല്‍ ശക്തമായ ചുഴലിക്കാറ്റായി ഇത് ഉയര്‍ന്നു. ഇത് 12 കിലോമീറ്റര്‍ വേഗതയില്‍ നീങ്ങി വെള്ളിയാഴ്ച രാത്രി 11.30 നും ശനിയാഴ്ച പുലര്‍ച്ചെ 1.30 നും ഇടയില്‍ കരയില്‍ പതിച്ചു.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കല്‍പേട്ട്, കടലൂര്‍, വിഴിപ്പുറം, റാണിപ്പേട്ട് തുടങ്ങിയ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. താഴ്ന്ന് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതേസമയം കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here