നിക്കോളാസ് മഡുറോയ്ക്ക് നേരെ നടന്ന ഡ്രോൺ ആക്രമണം; മൂന്ന് പേർക്ക് 30 വർഷം തടവ്

2018ൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണം പരാജയപ്പെട്ട കേസിൽ പ്രതികളായ മൂന്ന് പേർക്ക് 30 വർഷം തടവ് ശിക്ഷ വിധിച്ചു.

മരിയ ഡെൽഗാഡോ തബോസ്‌കി, റിട്ടയേർഡ് ആർമി മേജർ ജുവാൻ കാർലോസ് മാർറൂഫോ, റിട്ടയേർഡ് കേണൽ ജുവാൻ ഫ്രാൻസിസ്കോ റോഡ്രിഗസ് എന്നിവരെ “ഭീകരവാദം, രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന” എന്നീ കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചതായി പ്രതികളിലൊരാളുടെ കുടുംബാംഗം അറിയിച്ചു.

ക്രിമിനൽ വിചാരണ വ്യാഴാഴ്ച രാത്രി ആരംഭിച്ച് വെള്ളിയാഴ്ച പുലർച്ചെ വരെ നീണ്ടുനിന്നു.48 കാരനായ ഡെൽഗാഡോ ടബോസ്‌കി, വെനസ്വേലൻ, സ്പാനിഷ് ഇരട്ട പൗരത്വമുള്ളയാളാണ്.

അതേസമയം, 2018 ഓഗസ്റ്റ് 4 ന് കാരക്കാസിൽ നാഷണൽ ഗാർഡിലെ അംഗങ്ങളുടെ അസംബ്ലിയെ മഡുറോ അഭിസംബോധന ചെയ്തുകൊണ്ടിരുന്ന സ്ഥലത്തിന് സമീപമായിരുന്നു സ്‌ഫോടകവസ്തുക്കൾ വഹിച്ച രണ്ട് ഡ്രോണുകൾ പൊട്ടിത്തെറിച്ചത്.

ഒരു ഡ്രോൺ നിമിഷ നേരം കൊണ്ടുതന്നെ പൊട്ടിത്തെറിച്ചുവെന്നും ആ അപകടത്തിൽ ഗാർഡ്‌സ്‌മാൻമാരിൽ കുറച്ച് പേർക്ക് പരിക്കേൽക്കുകയും, രണ്ടാമത്തെ ഡ്രോൺ രണ്ട് ബ്ലോക്കുകൾ അകലെയുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലേക്ക് ഇടിച്ചു കേറുകയുമായിരുന്നു. എന്നാൽ അപകടത്തിൽ മഡുറോയും ഭാര്യയും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here