ബംഗ്ലാദേശ് പ്രധാന മന്ത്രി രാജിവെക്കണം; പ്രതിപക്ഷ പാര്‍ട്ടിയുടെ കൂറ്റന്‍ റാലി

ബംഗ്ലാദേശ് പ്രധാന മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ റാലി. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ റാലി നടത്തിയത്. ശനിയാഴ്ച്ച ഗോലാപ്ബാഗ് സ്പോര്‍ട്സ് ഗ്രൗണ്ടിലാണ് പ്രതിഷേധം നടന്നത്.

ബംഗ്ലാദേശ് തലസ്ഥാനത്ത് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാനത്ത് സുരക്ഷാ സേന റെയ്ഡ് നടത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് റാലി. റെയ്ഡ് അക്രസാക്തമാകുകയും ഒരാള്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി രാജിവെക്കണമെന്നും തെരഞ്ഞെടുപ്പ് വേണമെന്നുമാണ് പ്രതിഷേധത്തിലൂടെ ആവശ്യപ്പെടുന്നതെന്ന് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി വക്താവ് സഹീറുദ്ദീന്‍ സ്വാപന്‍ മാധ്യമങ്ങളോട്് പറഞ്ഞു. പവര്‍കട്ടും ഇന്ധനവില വര്‍ധനയും മൂലം കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്തുടനീളം സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News