
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ വീണ്ടും പോര്‍ച്ചുഗല്‍ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. ഇന്ന് ക്വാർട്ടറിൽ മൊറോക്കോയെ നേരിടുന്ന പോർച്ചുഗൽ പ്രീക്വാർട്ടറിൽ ഇറങ്ങിയ അതേ ലൈനപ്പുമായാണ് ഇറങ്ങുന്നത്.ഇപ്പോഴിതാ മൊറോക്കോക്കെതിരായ ക്വാര്‍ട്ടര്‍ഫൈനലിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയ ലൈനപ്പില്‍ മാറ്റം വരുത്താതെയാണ് പോര്‍ച്ചുഗല്‍ ഇന്നും അണിനിരക്കുന്നത്.
സ്വിറ്റ്സര്‍ലന്‍ഡിനെതിരായ കഴിഞ്ഞ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗോണ്‍സാലോ റാമോസിനെയാണ് റൊണാള്‍ഡോക്ക് പകരം ഇറക്കിയത്. അന്ന് ഹാട്രിക്കുമായാണ് റോമോസ് തിരിച്ചുകയറിയത്. 2008ന് ശേഷം റൊണാള്‍ഡോ ഇല്ലാതെ ആദ്യമായാണ് കഴിഞ്ഞ മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്റ്റാര്‍ട്ടിങ് ഇലവനെ പ്രഖ്യാപിക്കുന്നത്. പിന്നീട് മത്സരത്തിന്‍റെ അവസാന മിനുട്ടുകളിലാണ് റോണോയെ കോച്ച് ഫെർണാണ്ടോ സാന്‍റോസ് ഇറക്കിയത്.
എന്നാല്‍ കിട്ടിയ അവസരം മുതലെടുത്ത റാമോസ് ഒരൊറ്റ മത്സരത്തോടെ ടീമിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി. പെലേക്ക് ശേഷം നോക്കൗട്ട് ഘട്ടത്തിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി ആണ് റാമോസ് അന്ന് റെക്കോര്‍ഡ് ബുക്കില്‍കയറിപ്പറ്റിയത്. കൂടാതെ ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രികും റാമോസിന്റെ പേരിലാണ് അടയാളപ്പെടുത്തപ്പെട്ടത്.
അതേസമയം, കോസ്റ്റ, ഡാലോട്ട്, പെപ്പെ, റൂബന്‍ ഡിയാസ്, റാഫേല്‍, റൂബന്‍ നവാസ്, ഒട്ടാവിയോ, ബ്രൂണോ ഫെര്‍ണാണ്ട്, ബര്‍ണാഡോ സില്‍വ, ജാവോ ഫെലിക്സ്, ഗോണ്‍സാലോ റാമോസ് എന്നിവരാണ് ആദ്യ ഇലവനിൽ കളിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here