സുൽത്താൻ ബത്തേരിയിൽ അഞ്ചു വയസുകാരന് അച്ഛന്റെ ക്രൂര മർദ്ദനം

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ മൈസൂര്‍ സ്വദേശിയായ 5 വയസുകാരന് നേരെ ക്രൂര മര്‍ദ്ദനം. കുട്ടിയുടെ അച്ഛന്‍ മര്‍ദ്ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സുല്‍ത്താന്‍ ബത്തേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന മൈസൂര്‍ ഉദയഗിരി സ്വദേശികളുടെ മകനാണ് ക്രൂര മര്‍ദനമേറ്റത്. കുട്ടിയെയും കൊണ്ട് അമ്മ ബത്തേരി താലൂക്ക് ആശുപ്രതിയില്‍ ചികിത്സ തേടാന്‍ എത്തുകയായിരുന്നു. വീട്ടില്‍ വികൃതി കാണിച്ചതിന് കുട്ടിയെ അച്ഛന്‍ മര്‍ദിച്ചെന്നാണ് പരാതി. അഞ്ചു വയസുകാരന്റെയ ദേഹമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. ജനനേന്ദ്രിയത്തിലടക്കം പൊള്ളലേല്‍പ്പിച്ചു.

കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ബത്തേരി പോലീസ് സ്വമേധയാ കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരമാണ് അച്ഛനെതിരെ കേസെടുത്തത്. പെയിന്റിംഗ് ജോലികള്‍ ചെയ്തിരുന്ന പ്രതി ഒളിവിലാണ്. കേസില്‍ ചൈല്‍ഡ് ലൈനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News