മദ്യക്കുപ്പിയില്‍ ചിലന്തി; വില്‍പ്പന മരവിപ്പിച്ച് ബെവ്‌കോ

മദ്യക്കുപ്പിയില്‍ ചിലന്തിയെ കണ്ടെത്തിയതിനെതുടര്‍ന്ന് മദ്യവില്‍പ്പന മരവിപ്പിച്ചു. തിരുവന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലെ മദ്യക്കുപ്പിയിലാണ് കഴിഞ്ഞ ദിവസം ചിലന്തിയെ കണ്ടെത്തിയത്.

മദ്യം വാങ്ങിയ ഉപഭോക്താവാണ് ചിലന്തിയെ കണ്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് മദ്യം വില്‍പ്പനയക്കായി എത്തിച്ചതെന്നാണ് ബെവ്‌കോ ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രമുഖ ബ്രാന്‍ഡിലെ മദ്യക്കുപ്പിക്കുള്ളില്‍ ചിലന്തിയെ കണ്ടെത്തിയതോടെ സംഭവത്തെക്കുറിച്ച് ബെവ്‌കോ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. എങ്ങനെയാണ് സംഭവിച്ചതെന്ന് പരിശോധിച്ച് ഉടനടി റിപ്പോര്‍ട്ട് നല്‍കാന്‍ എംഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here