
27-ാമത് രാജ്യാന്തര ചലച്ചിത്രമേളയെ പുളകം കൊള്ളിച്ച് അതുൽ നറുകരയും സംഘവും (സോളോ ഫോക്ക്).
പാട്ടിനെ പേടിക്കുന്ന… എഴുത്തിനെ പേടിക്കുന്ന… വരകളെ പേടിക്കുന്ന… ഈ ഒരു കാലഘട്ടത്തിൽ പാട്ടുകൾ തന്നെയാണ് ഏറ്റവും വലിയ സമരം. നമ്മളെന്ത് പറയണമെന്നും നമ്മളെന്ത് എഴുതണമെന്നും നമ്മളെന്ത് സംസാരിക്കണമെന്നും നമ്മളെന്ത് ഭക്ഷണം കഴിക്കണമെന്നും തീരുമാനിക്കുന്ന ഈ കെട്ടകാലത്ത് പാട്ടൊരു സമരമാണെന്ന് അതുൽ നറുകര.
നമ്മുടെ അവകാശങ്ങളെല്ലാം മറ്റുള്ളവർ ചോദ്യം ചെയ്യുന്ന സമയത്ത് പേടി കൂടാതെ പാടാനും പേടി കൂടാതെ പറയാനും പേടികൂടാതെ സിനിമ കാണാനും സിനിമയെടുക്കാനുമെല്ലാം കഴിയുന്ന ഒരു കാലഘട്ടത്തിന് വേണ്ടി കാത്തിരിക്കുന്ന മനുഷ്യരാണ് നമ്മളെല്ലാവരുമെന്ന് അതുൽ കൂട്ടിച്ചേർത്തു.
തീമഴപെയ്യുന്ന ഈ കേട്ട കാലത്ത് കേവലം കുടചൂടി രക്ഷനേടാൻ കഴിയുമെന്ന് ആരും കരുതേണ്ട ….പ്രതിരോധിക്കണം പാട്ട് കൊണ്ട് പ്രതിരോധിക്കണം… വരകൾകൊണ്ട് പ്രതിരോധിക്കണം … എഴുത്ത് കൊണ്ട് പ്രതിരോധിക്കണം… അതുൽ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here