ചരിത്രം കുറിച്ച് മൊറോക്കോ ലോകകപ്പ് സെമിയില്‍

ബെല്‍ജിയത്തിനും സ്‌പെയിനിനും പിന്നാലെ പോര്‍ചുഗലും ക്വാര്‍ട്ടറില്‍ വീണു. മൊറോക്കൊക്കെതിരെ ഒരു ഗോളിനാണ് പരാജയപ്പെട്ടത്. റൊണാള്‍ഡോയെ ബെഞ്ചില്‍ ഇരുത്തിയ പോര്‍ച്ചുഗലിന് ഇന്ന് അത്ര നല്ല ആദ്യ പകുതി ആയില്ല.

നല്ല അവസരങ്ങള്‍ സൃഷ്ടിച്ച് മൊറോക്കോ പ്രതിരോധം ഭേദിക്കാനും പോര്‍ചുഗലിന് ആയില്ല. ജാവോ ഫെലിക്‌സിന് ആയിരുന്നു പോര്‍ച്ചുഗലിന്റെ രണ്ട് നല്ല അവസരങ്ങള്‍ വന്നത്.

മത്സരത്തിന്റെ 42ആം മിനുട്ടില്‍ ഇടത് വിങ്ങില്‍ നിന്ന് വന്ന ക്രോസ് ഹെഡ് ചെയ്ത് വലയില്‍ എത്തിച്ച് എന്‍ നസീരി ആണ് മൊറോക്കോക്ക് ലീഡ് നല്‍കിയത്. ക്രോസ് പിടിക്കാന്‍ മുന്നോട്ട് വന്ന ഗോള്‍ കീപ്പര്‍ കോസ്റ്റക്ക് പറ്റിയ പിഴവാണ് ഗോളിന് വഴിവെച്ചത്. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി ഇതോടെ മൊറോക്കോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here