സമരം അവസാനിപ്പിച്ചത് താൽക്കാലികം മാത്രം ; പള്ളികളിൽ സർക്കുലർ വായിച്ച് ലത്തീൻ അതിരൂപത

വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം അവസാനിപ്പിച്ചത് താത്കാലികമായാണെന്നും തുടർച്ചയായ രണ്ടു ദിവസങ്ങളിൽ വിഴിഞ്ഞത്തുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനാന്തരീക്ഷം നിലനിർത്താനാണ് പ്രതിഷേധം നിർത്തിയതെന്നും ലത്തീൻ അതിരൂപത.

സർക്കാരുമായി അനുരഞ്ജനമുണ്ടാക്കി സമരം അവസാനിപ്പിച്ചതിന്റെ കാരണങ്ങൾ വിശദീകരിച്ച് ഇന്ന് ലത്തീൻ അതിരൂപതയുടെ പള്ളികളിൽ വായിക്കുന്ന ഇടയലേഖനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

സമരം പരിഹാരം കാണാതെ തുടരുന്നതിൽ പൊതുസമൂഹത്തിനുള്ള ആശങ്കയും ചർച്ചകൾക്കായുള്ള സർക്കാരിന്റെ ക്ഷണവും സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചതായും ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പുറത്തിറക്കുന്ന ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News