അംബേദ്കറെ അധിക്ഷേപിച്ചു; മഹാരാഷ്ട്ര മന്ത്രിക്ക് നേരെ കരിമഷിയാക്രമണം

അംബേദ്കറിനെയും ഫൂലെയെയും കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിനു നേരെ മഷി എറിഞ്ഞു അജ്ഞാതന്റെ പ്രതിഷേധം.

പൂനെയില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെടുമ്പോഴായിരുന്നു അപ്രതീക്ഷിതമായ പ്രതിഷേധം. ഡോ. അംബേദ്കറും സാമൂഹ്യ പരിഷ്‌കര്‍ത്താവ് ജ്യോതിബ ഫൂലെയും ചേര്‍ന്ന് ഭിക്ഷ യാചിച്ചാണ് സ്‌കൂളുകള്‍ ആരംഭിച്ചതെന്ന അവഹേളനപരമായ പരാമര്‍ശമാണ് മന്ത്രിയെ വെട്ടിലാക്കിയത്.

പൂനെയിലെ പിംപ്രി ചിഞ്ച്വാഡില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. മന്ത്രിക്ക് നേരെ മഷിയെറിഞ്ഞയാളെ പിടികൂടിയെന്നും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ചിഞ്ച്വാഡ് പൊലീസ് കമ്മീഷണര്‍ അങ്കുഷ് ഷിന്‍ഡെ പറഞ്ഞു. സംഭവത്തില്‍ അപലപിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. അതേസമയം തനിക്കെതിരെ നടന്ന ആക്രമണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ ആരോപിച്ചു.

സംഭവത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്നും എന്‍സിപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അപലപിക്കാന്‍ പോലും തയ്യാറാവുകയില്ലെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം മുന്‍ ബിജെപി കൗണ്‍സിലര്‍ മൊറേശ്വര്‍ ഷെഡ്ഗെയുടെ വീട് സന്ദര്‍ശിക്കവെയായിരുന്നു കരിമഷിയാക്രമണം നടന്നത്. ഇതിനു മുന്നെ ചില പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here