വൈഎസ് ശർമിളയെ ആശുപത്രിയിലേക്ക് മാറ്റി

നിരാഹാര സമരം നടത്തിയ വൈ.എസ്.ആർ തെലങ്കാന പാർട്ടി നേതാവ് വൈഎസ് ശർമിളയെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.വൈ.എസ്.ശർമിളയുടെ നേതൃത്വത്തിൽ തെലങ്കാനയിലെ കെ.ചന്ദ്രശേഖർ റാവു സർക്കാരിനെതിരെ നടത്താനിരുന്ന പ്രജാ പ്രസ്ഥാനം പദയാത്രയ്ക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു. പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ശർമിള നിരാഹാര സമരം തുടങ്ങിയത്.

പോലീസ് ബലം പ്രയോഗിച്ച് വൈ.എസ്.ആർ.ടി.പി പ്രവർത്തകരെ നീക്കം ചെയ്ത ശേഷമാണ് ശർമിളയെ ആശുപത്രിയിലേക്ക് മാറ്റിയത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സർക്കാരിനെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് ശർമിള പ്രജാപ്രസ്ഥാനം പദയാത്ര പ്രഖ്യാപിച്ചത്.എന്നാൽ ഈ പദയാത്രയ്ക്ക് തെലങ്കാന പോലീസ് അനുമതി നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച ശർമിളയെ നേരത്തെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം, പോലീസ് നിർദേശം ലംഘിച്ച് പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു പോലീസ് നടപടി.
4 ആഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ശർമിളയെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും അന്തരിച്ച കോൺഗ്രസ് നേതാവുമായ വൈ.എസ്.രാജശേഖര റെഢിയുടെ മകളും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് നേതാവുമായ ജഗമോഹൻ റെഢിയുടെ സഹോദരിയുമാണ് ശർമിള.വൈ.എസ്.ആർ തെലങ്കാന പാർട്ടി രൂപീകരിച്ച ശർമിള തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിൻ്റെ കടുത്ത വിമർശകയാണ്. കെ.സി.ആറും കൂട്ടരും അഴിമതിക്കാരാണെന്ന് ആരോപിച്ച് ശർമിളയുടെ YSRTP വൻ പ്രതിഷേധ പരിപാടികൾക്ക് തെലങ്കാനയിൽ രൂപം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News