ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം ;അടിത്തട്ടിലെ കെട്ടുറപ്പ് പ്രധാനം :ചന്ദ്രിക ലേഖനം

കോൺഗ്രസിനെതിരെ വിമർശനവുമായി ചന്ദ്രിക ലേഖനം. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ നേതൃത്വം വിലയിരുത്തണമെന്നും, അടിത്തട്ടിലെ കെട്ടുറപ്പ് പ്രധാനമെന്നും ചന്ദ്രിക ലേഖനത്തിൽ പറയുന്നു .

ഗുജറാത്തിലേത് പോലെ ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ വിജയവും വലിയ പ്രാധാന്യമുള്ളതാണ് എന്നാണ് ചന്ദ്രിക ലേഖനം പറയുന്നത് .
ജനാധിപത്യ പ്രക്രിയയിൽ ഭരണം പിടിച്ചെടുക്കുന്നതിനേക്കാൾ കേമമല്ല ഭരണം നിലനിർത്തുക എന്നത് എന്നും ലേഖനത്തിൽ പരാമർശിക്കുന്നു .

വലിയ പരാജയമാണ് ഗുജറാത്തിൽ കോൺഗ്രസിന് നേരിടേണ്ടിവന്നത്. ഇക്കാര്യത്തിൽ ആർക്കും സംശയമില്ല.ഹിമാചലിൽ തിരിച്ചു സംഭവിച്ചു എന്ന് മാത്രം . ഹിമാചൽ പ്രദേശിലെ വിജയവും ഗുജറാത്തിൽ നേരിട്ട് കനത്ത തിരിച്ചടിയും കോൺഗ്രസിന്റെ ദേശീ യ നേതൃത്വവും കേരളം ഉൾപ്പെടെയുള്ള സംസ്ഥാന നേതൃത്വവും വിലയിരുത്തിയെ മതിയാകൂ എന്ന് പറഞ്ഞ് അവസാനിപ്പിക്കുകയാണ് ലേഖനം .

തൃശ്ശൂരിനും എറണാകുളത്തിനും ഇടയ്ക്ക് ട്രെയിൻ യാത്ര നിയന്ത്രണം

തൃശ്ശൂരിനും എറണാകുളത്തിനും ഇടയ്ക്ക് ട്രെയിൻ യാത്ര നിയന്ത്രണം. ചാലക്കുടി പുഴയ്ക്ക് കുറുകയുള്ള പാലത്തിന്റെ ഗർഡറുകൾ മാറ്റി സ്ഥാപിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കനത്ത മഴയിലും ഗർഡർ മാറ്റി സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

ഒരു ട്രാക്കിലൂടെയാണ് ട്രെയിനുകൾ കടത്തിവിടുന്നത്. ദീർഘദൂര ട്രെയിനുകൾ ഒഴികെ ഉള്ളവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാസഞ്ചർ ട്രെയിനുകൾ പലതും റദ്ദാക്കി.

കാലപഴക്കത്തെ തുടര്‍ന്നാണ് ഗർഡറുകൾ മാറ്റി സ്ഥാപ്പിക്കുന്നത് .തിങ്കളാഴ്ചയോടെ ട്രെയിൻ ഗതാഗതം പൂർണതോതിലാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News