
മത്സര – ലോക സിനിമാ വിഭാഗത്തിലെ ചിത്രങ്ങൾ കൈയ്യടക്കി രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനം. മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച നാല് ചിത്രങ്ങളും മികവ് കൊണ്ട് വ്യത്യസ്തമായി. മേളയെ സമ്പന്നമാക്കാൻ ഇന്ന് ഒരു പിടി മലയാള ചിത്രങ്ങളുമുണ്ട്.
ചരിത്രവും ദേശീയതയുമാണ് ഫിറാസ് ഖൗരി സംവിധാനം ചെയ്ത ടുണീഷ്യൻ ചിത്രം ആലത്തിന്‍റെ പ്രമേയം. സ്വർഗാനുരാഗികളുടെ ആത്മബന്ധത്തിന്‍റെ കഥ പറയുന്ന കൺസേൺഡ് സിറ്റിസൺ സ്വവർഗാനുരാഗികളായ ബെൻ – റാസ് എന്നിവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രീകരിച്ചിട്ടുള്ളത്. റഷ്യയിലെ കുടിയേറ്റക്കാരുടെ യഥാർത്ഥ ജീവിതം വലച്ചു കാട്ടുന്ന കൺവീനിയൻസ് സ്റ്റോർ, ബൊളീവിയയിലെ മലയോര പ്രദേശത്ത് താമസിക്കുന്ന ദമ്പതികളുടെ കഥ പറയുന്ന ഉത്തമ എന്നിവയാണ് മത്സരവിഭാഗത്തിൽ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
ദാറ്റ് കൈന്‍റ് ഒാഫ് സമ്മർ, പ്‍ളാൻ 75, സെയിം പേഴ്സൺ തുടങ്ങി ഒരു പിടി ലോകസിനിമ വിഭാഗത്തിലെ ചിത്രങ്ങളായിരുന്നു മേളയുടെ മൂന്നാം ദിനത്തിലെ മറ്റൊരു പ്രധാന ആകർഷണം…..
വഴക്ക് ,1001 നുണകൾ ,ആണ് ,ഭർത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും ,ഗ്രേറ്റ് ഡിപ്രഷൻ എന്നി മലയാള ചിത്രങ്ങളും ഇന്ന് മേളയുടെ ഹൈലൈറ്റാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here