മുസ്ലീം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി കണക്കാക്കാനാവില്ലെന്നും എസ്ഡിപിഐപോലെയോ പിഎഫ്ഐയെപ്പോലെയോ അകറ്റി നിര്‍ത്തേണ്ട ആവശ്യമില്ലെന്നും ബിനോയ് വിശ്വം എംപി. അതേസമയം ഇപ്പോള്‍ മുന്നണിയില്‍ എടുക്കുന്നതു സംബന്ധിച്ച ചര്‍ച്ച അപക്വമാണെന്നും യുഡിഎഫ് വിടില്ലെന്ന് ലീഗ് നിലപാട് പറഞ്ഞു കഴിഞ്ഞതിനാല്‍ ഇനിയും ചര്‍ച്ച ചെയ്യുന്നത് വാര്‍ത്താ ദാരിദ്ര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ലീഗിനെ രാഷ്ട്രീയപാര്‍ട്ടി എന്ന നിലയിലല്ല ലീഗിന്റെ നിലപാടിനെയാണ് സ്വാഗതം ചെയ്തതെന്നും വലതുപക്ഷ രാഷ്ട്രീയം ഉപേക്ഷിച്ച് എല്‍ഡിഎഫിലേക്ക് വരുന്നവര്‍ക്കായി എല്‍ഡിഎഫ് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here