ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; കൗൺസിലർമാരെ വിലയ്‌ക്കെടുക്കാൻ BJP ശ്രമം, ആരോപണമുന്നയിച്ച് AAP

ദില്ലി മുൻസിപ്പൽ കോർപ്പറേഷനിലെ എഎപി കൗൺസിലർമാരെ വിലയ്ക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നതായി ആം ആദ്മി പാർട്ടി. വൃത്തികെട്ട രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നും പാർട്ടി ആരോപിച്ചു. ദില്ലി മുൻസിപ്പൽ കോർപ്പറേഷനിലേ ഭരണം കുതിരക്കച്ചവടത്തിലൂടെ പിടിക്കാനാണ് ബിജെപി ശ്രമം നടത്തുന്നതെന്നും എ.എ.പി

ദില്ലി മുൻസിപ്പൽ കോർപ്പറേഷനിലെ തങ്ങളുടെ കൗൺസിലർമാരെ ബിജെപി വൻതുക വാഗ്ദാനം ചെയ്ത് സ്വാധിനിക്കാൻ ശ്രമിക്കുന്നതായി ആംആദ്മി പാർട്ടി.15 വർഷം ബിജെപി ഭരിച്ച കോർപ്പറേഷനിൽ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ എഎപി വൻവിജയം നേടിയിരുന്നു. ഇതിനെ തുടർന്ന് തങ്ങളുടെ അംഗങ്ങളെ സ്വാധിനിക്കാൻ ബിജെപി വൃത്തികെട്ട കളി കളിക്കുന്നതായാണ് ആംആദ്മി നേതാക്കൾ ആരോപിക്കുന്നത്. കൗൺസിലർമാരെ വാങ്ങാൻ നൂറു കോടിയുടെ ബജറ്റുണ്ടെന്ന ഓരോ കൗൺസിലർമാർക്കും പത്ത് കോടി നൽകാമെന്ന് പറഞ്ഞതായും എഎപി ആരോപിച്ചു.

ജനാധിപത്യത്തെ അപമാനിക്കാനും ജനവിധിയെ പണം കൊണ്ടും ഭീഷണി കൊണ്ടും അട്ടിമറിക്കാനാണ് ബി ജെ പി ശ്രമമെന്നും എഎപി പറഞ്ഞു. എന്നാൽ എഎപി കൗൺസിലർമാർ അരവിന്ദ് കെജ്‌രിവാളിനൊപ്പം ഉറച്ചുനിൽക്കുമെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. എ എ പി കൗൺസിലർമാർ ബി ജെ പി യുടെ കെണിയിൽ വീഴില്ലെന്ന്ഉറപ്പുണ്ടെന്നും പണം വാഗ്ദാനം ചെയ്തുള്ള ഫോൺ കോളുകൾ റെക്കോർഡ് ചെയ്യണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തതമാക്കി. അതേസമയം, തങ്ങളുടെ കൗൺസിലർമാരെ എഎപി സ്വാധിനിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് ബിജെപിയും കോൺഗ്രസും രംഗത്ത് വന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here