ഗുജറാത്തില്‍ AAP എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന

ഗുജറാത്തിലെ AAP എംഎല്‍എമാരെ സ്വാധീനിച്ച് ബിജെപി. ഗുജറാത്ത് എഎപി എംഎല്‍എമാരില്‍ ചിലര്‍ ബിജെപിയിലേക്കെന്ന് സൂചനകളുണ്ട്. ബിജെപി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖര്‍ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഭൂപേഷ് ഭയാനി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. നിലവില്‍ അഞ്ച് എംഎല്‍എമാരാണ് ഗുജറാത്തില്‍ എഎപിക്കുള്ളത്.

അതേസമയം, ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ എഎപി കൗണ്‍സിലര്‍മാരെ വിലയ്‌ക്കെടുക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. വൃത്തികെട്ട രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നും പാര്‍ട്ടി ആരോപിച്ചു. ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേ ഭരണം കുതിരക്കച്ചവടത്തിലൂടെ പിടിക്കാനാണ് ബിജെപി ശ്രമം നടത്തുന്നതെന്നും എ.എ.പി പ്രതികരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News