ഗുജറാത്തിലെ തോല്‍വി: ജോണ്‍ ബ്രിട്ടാസ് എം പിയുടെ ട്വീറ്റിന് ശശി തരൂരിന്റെ ലൈക്ക്

ജോണ്‍ ബ്രിട്ടാസ് എം പിയുടെ ട്വീറ്റിന് ശശി തരൂര്‍ എം പിയുടെ ലൈക്ക്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചുള്ള ട്വീറ്റിനാണ് ലൈക്ക് നല്‍കിയത്.

തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി തന്നെ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന തുറന്നടിച്ച ജിഗ്‌നേഷ് മേവാനിയുടെ ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന അഭിമുഖമാണ് ജോണ്‍ ബ്രിട്ടാസ് എം പി ട്വീറ്റ് ചെയ്തത്. ഇത്തരത്തില്‍ എത്ര കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നു സംസാരിക്കുമെന്ന് അറിയാന്‍ കൗതുകമുണ്ടെന്നും മേവാനിയെ കൂടാതെ എന്തുകൊണ്ടാണ് ശശി തരൂരിനെ പ്രചാരണ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും ബ്രിട്ടാസ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ റൂട്ടില്‍ നിന്ന് ഗുജറാത്തിനെ ഒഴിവാക്കിയ കാര്യവും ട്വീറ്റില്‍ പറയുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News