ദില്ലി ബിജെപി അധ്യക്ഷൻ രാജിവെച്ചു;നിർദ്ദേശം ദേശീയ നേതൃത്വത്തിൽ നിന്നും

ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിന് പിന്നാലെ ദില്ലി ബിജെപി അധ്യക്ഷ സ്ഥാനം ആദേശ് ഗുപ്ത സ്ഥാനം രാജിവച്ചു. നിലവിൽ സംസ്ഥാന ഘടകത്തിന്റെ വൈസ് പ്രസിഡന്റായ വീരേന്ദ്ര സച്ച്‌ദേവയെ താൽക്കാലിക പ്രസിഡന്റാക്കും.ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നിർദേശപ്രകാരമാണ് രാജിയെന്ന് പാർട്ടിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

എംസിഡി തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് പ്രതീക്ഷിച്ച ഫലം നേടാനായില്ല , തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ദില്ലി ബിജെപി അധ്യക്ഷസ്ഥാനം രാജിവെക്കുന്നു എന്നാണ് ആദേശ് ഗുപ്തയുടെ പ്രതികരണം.

പതിനഞ്ച് വർഷത്തിൽ ശേഷം ബിജെപിക്ക് നഗരസഭയിൽ അധികാര നഷ്ടം ഉണ്ടായപ്പോൾ
250 അംഗ സഭയിൽ 134 സീറ്റുകളോടെ ആം ആദ്മി പാർട്ടി ഭരണത്തിലെത്തുകയായിരുന്നു.104 സീറ്റുകൾ മാത്രമാണ് അവിടെ ബിജെപിക്ക് നേടാനായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here