ISL; വമ്പുകാട്ടാൻ കൊമ്പന്മാർ ഇന്നിറങ്ങും, എതിരാളി ബെംഗളൂരു എഫ് സി

ISL വിജയപരമ്പര തുടരാനായി കേരള ബ്ലാസ്റ്റേഴ്സ് കൊമ്പന്മാർ ഇന്ന് കൊച്ചിയിൽ ഇറങ്ങുന്നു‌. കേരള ബ്ലാസ്റ്റേഴ്സിന് ബെംഗളൂരു എഫ് സിയാണ് ഇന്ന് എതിരാളികൾ. രാത്രി 7.30ന് നടക്കുന്ന മത്സരം കാണാൻ കൊച്ചി സ്റ്റേഡിയം നിറയും എന്നാണ് പ്രതീക്ഷ.

അവസാന നാല് മത്സരങ്ങളും വിജയിച്ച് കേരള ബ്ലാസ്റ്റേഴ്സ് മികച്ച ഫോമിൽ ആണ്. ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി നാലു മത്സരങ്ങൾ വിജയിക്കുന്നത്. നോർത്ത് ഈസ്റ്റ്, എഫ് സി ഗോവ, ഹൈദരാബാദ്, ജംഷദ്പൂർ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ഇതിൽ മൂന്ന് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടാനും ഇവാൻ വുകമാനോവിചിന്റെ ടീമിനായി.

ബ്ലാസ്റ്റേഴ്സ് വിജയ ഇലവൻ തന്നെ ഇന്നും തുടരും എന്നാണ് ആരാധകരുടെ പ്രതീക്ഷ. അവസാന നാല് മത്സരങ്ങളിലും ഗോളടിച്ച ദിമിത്രിയോസിന്റെ ഫോമും ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷയാണ്.ബെംഗളൂരു എഫ് സി അത്ര നല്ല ഫോമിലും അല്ല. അവസാന ഏഴു മത്സരങ്ങളിൽ ആകെ ഒരു മത്സരമെ അവർ വിജയിച്ചിട്ടുള്ളൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News