നേതാക്കളുടെ ‘അമ്മാവൻ സിൻഡ്രോം’മാറണം; തരൂരിനെ അനുകൂലിച്ച് സുധാകരൻ്റെ തട്ടകത്തിൽ കോൺഗ്രസ് പ്രമേയം

നേതാക്കളുടെ ‘അമ്മാവൻ സിൻഡ്രോം’ മാറണമെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും വ്യക്തമാക്കി ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് യോഗത്തിൽ പ്രമേയം..യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടായിപ്പാറയിൽ നടക്കുന്ന യുവ ചിന്തൻ ശിബരത്തിലാണ് തരൂരിന് പിന്തുണ നൽകിയും ഒരു വിഭാഗം നേതാക്കളെ വിമർശിച്ചും പ്രമേയം അവതരിപ്പിച്ചത്.

യുവജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന നേതാക്കൾ സംസ്ഥാനത്തുണ്ടായിട്ടും അവർക്ക് ചില നേതാക്കൾ ഭ്രഷ്ട് കൽപിക്കുന്നത് താൻപോരിമയാണ്. അത്തരം ഭ്രഷ്ട് കൊണ്ട് ഇല്ലാതാകുന്നതല്ല ആ നേതാക്കളുടെ ജനപിന്തുണയെന്ന് മനസ്സിലാക്കണം എന്നും നേതൃത്വത്തെ പ്രമേയം ഓർമ്മിപ്പിക്കുന്നു.

പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവർ മാറ്റിനിർത്തപ്പെടുന്നു.മലബാർ പര്യടനത്തിൻ്റെ ഭാഗമായി തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വത്തിനെയും പ്രമേയത്തിൽ അഭിനന്ദിക്കുന്നുണ്ട്.

സ്വന്തം ബൂത്തിൽ പോലും പ്രവർത്തിക്കാതെ അഖിലേന്ത്യാ തലത്തിൽ പൂമ്പാറ്റയാകുന്ന ചില നേതാക്കളുണ്ട്. അത്തരം നേതാക്കളെ കൊണ്ട് ഈ പാർട്ടിക്ക് എന്ത് ഗുണമാണുള്ളതെന്ന് ദേശീയ നേതൃത്വം ചിന്തിക്കണം. അക്കാര്യത്തിൽ പു:നർവിചിന്തനം നടത്താൻ നേതാക്കൾ തയാറാകണം എന്നും യൂത്ത് കോൺഗ്രസ് പ്രമേയം ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പ് തോൽവിയിൽനിന്ന് പാഠംപഠിക്കാൻ നേതാക്കൾ തയാറാകുന്നില്ലെന്നും പ്രമേയത്തിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News