മന്ത്രവാദത്തിന്റെ പേരില്‍ സ്വര്‍ണാഭരണവും പണവും കവര്‍ന്നു; ആരോപണം നിഷേധിച്ച് യുവതി

തിരുവനന്തപുരം വെള്ളയാണിയില്‍ മന്ത്രവാദത്തിന്റെ പേരില്‍ സ്വര്‍ണാഭരണവും പണവും കവര്‍ന്നെന്ന ആരോപണം നിഷേധിച്ച് യുവതി. കളിയിക്കവിള സ്വദേശിനിയായ വിദ്യയാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

വെള്ളയാണി സ്വദേശികളായ വിനുതുവും, അച്ഛന്‍ വിശ്വംഭരനുമാണ് വിദ്യക്കെതിരെ ആരോപണവുമായി കഴിഞ്ഞദിവസം രംഗത്തെത്തിയത്.ദുര്‍മരണങ്ങള്‍ ഉള്‍പ്പെടെ നടക്കുന്ന തങ്ങളുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പൂജ നടത്തണമെന്നും, ദേവി പ്രീതിക്കായി സ്വര്‍ണാഭരണവും പണവും അലമാരയില്‍ വച്ച് പൂട്ടണമെന്നും പറഞ്ഞ് പൂജ നടത്തി എന്നും പൂജയ്ക്കുശേഷം പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു എന്നാണ് ആരോപണം. എന്നാല്‍ വിശ്വംഭരന്റെയോ വിനുതുവിന്റെയോ വീട്ടില്‍ വച്ച് ഒരു തരത്തിലുള്ളപൂജ നടത്തിയിട്ടില്ല എന്നും. കുടുംബ സുഹൃത്തു കൂടിയായ വിനുതുവും, അമ്മ സുഗന്ധിയും കടം വീട്ടാന്‍ സ്വര്‍ണാഭരണം തന്റെ വീട്ടില്‍ എത്തിച്ചു നല്‍കുകയാണ് ചെയ്തതെന്നാണ് വിദ്യ പറയുന്നത്.

തന്റെ വീട്ടില്‍ നിരവധി തവണ വന്നിട്ടുള്ള വിനുതുവിന്റെയും, അമ്മ സുഗന്ധിയുടെയും വീട്ടില്‍ ഒരുതവണ മാത്രമേ പോയിട്ടുള്ളൂ എന്നും വിദ്യ വ്യക്തമാക്കി.ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും.ബാങ്ക് ലോക്കറില്‍ നിന്നും വിനുതു സ്വര്‍ണ്ണം പിന്‍വലിച്ച തീയതിയും, താന്‍ പണയംവച്ച തീയതിയും പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും .നല്‍കിയ സ്വര്‍ണ്ണത്തില്‍ ഇനി 10 പവന്‍ മാത്രമേ തിരികെ നല്‍കാനുള്ളൂ എന്നും ഇക്കാര്യം നേമം പൊലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും വിദ്യ പറഞ്ഞു. തങ്ങളുടെ കുടുംബ ക്ഷേത്രത്തിലെ ചേരിപ്പോരാണ് ഈ അപവാദ പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും, ഗൂഢാലോചനയുടെ ഫലമായാണ് ഈ അപവാദപ്രചരണങ്ങള്‍ എന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News