ലോക വ്യോമയാന ചരിത്രത്തിലെ വമ്പന്‍ വിമാനവാങ്ങലിന് എയർ ഇന്ത്യ

ലോക വ്യോമയാന ചരിത്രത്തിലെ വമ്പന്‍ വിമാനവാങ്ങലിലേക്ക് കടന്ന് എയര്‍ ഇന്ത്യ. ബോയിങ്ങില്‍നിന്നും എയര്‍ബസില്‍നിന്നുമായി 500 വിമാനങ്ങള്‍ വാങ്ങാനുള്ള കരാർ അന്തിമഘട്ടത്തിലാണ്. 100 ബില്യണ്‍ ഡോളറിന്‍റെ കൂറ്റന്‍ ഇടപാടാകുമിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

400 നാരോ ബോഡി ജെറ്റ് വിമാനങ്ങളും 100 വൈഡ് ബോഡി ജെറ്റ് വിമാനങ്ങളുമാകും എയര്‍ ഇന്ത്യ വാങ്ങുക. അതില്‍ തന്നെ ദൈര്‍ഘ്യമേറിയ യാത്രകള്‍ക്ക് പേരുകേട്ട വമ്പന്‍ വിമാനങ്ങളായ എയര്‍ബസിന്‍റെ A 350 ഉം ബോയിങ്ങിന്‍റെ 787, 777 എന്നിവയുമുണ്ടാകും.എയര്‍ബസും ബോയിങും ടാറ്റാ ഗ്രൂപ്പും ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here