ആഗോളവത്കരണ കാലത്ത് മികച്ച ബദലുകൾ ഉണ്ടെന്നതിൻ്റെ ഉദാഹരണമാണ് ഖാദി: നിയമസഭാ സ്പീക്കർ

ആഗോളവത്കരണ കാലത്തെ മികച്ച ബദലുകൾ ഉണ്ടെന്നതിൻ്റെ തെളിവാണ് ഖാദിയെന്ന് നിയമസഭാ സ്പീക്കർ അഡ്വ.എ എൻ ഷംസീർ പറഞ്ഞു.ഖാദി കേവലം വസ്ത്രമല്ലെന്നും ചൂഷണത്തിനെതിരെ നടത്തിയ ചെറുത്തു നിൽപ്പിൻ്റെ രാഷ്ട്രീയമാണെന്നും സ്പീക്കർ പറഞ്ഞു. കേരള ഖാദിഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിച്ച ഓണം ഖാദി മേളയിലെ സമ്മാന പദ്ധതിയുടെസമ്മാനദാനച്ചടങ്ങ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളവത്കരണ കാലത്തെ ബദലുകയുടെ ഉദാഹരണമായഖാദി കൂടുതൽ ഉയരങ്ങളിലേക്ക് വളരണം. പ്രാദേശിക ഉൽപന്നമാണെങ്കിലും വിപണിയിൽ പിടിച്ചു നിൽക്കുക പ്രയാസകരമാണ്. കൊവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് മികച്ച വിൽപന കൈവരിക്കാൻ ഖാദിക്ക് സാധിച്ചു. ഖാദി വസ്ത്രങ്ങളെ കൂടുതൽ   മേഖലകളിലേക്ക് പ്രചരിപ്പിക്കണം.തദ്ദേശ ഉപ്പന്നങ്ങളെ ഏറ്റവും മികച്ച രീതിയിൽ നിർമിച്ച് വിപണി കണ്ടെത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന  ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിച്ചു. ഈ സാമ്പത്തിക വർഷം 150 കോടി രൂപയുടെ വിൽപനയാണ് ഖാദിബോർഡ് ലക്ഷ്യമിട്ടതെന്നും അതിൻ്റെ മൂന്നിലൊന്ന് വില്പന നേട്ടം ഇതുവരെ കൈവരിച്ചതായും പി ജയരാജൻ പറഞ്ഞു.

ഓണസമ്മാന പദ്ധതിയിൽ ഒന്നാം സമ്മാനത്തിനർഹനായ തളിപ്പറമ്പ് മുതുകുട സ്വദേശി സി എം രമേശന് 10 പവൻ സ്വർണനാണയം സ്പീക്കർ സമ്മാനിച്ചു. രണ്ടാം സമ്മാനമായ അഞ്ച് പവൻ തൃശൂർ കീഴില്ലം സ്വദേശിനി കെ രാജിക്ക് നൽകി.  എല്ലാ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്ക് മൂന്നാം സമ്മാനമായ ഓരോ പവൻ വീതം വിതരണം ചെയ്തു. ഖാദി മേളയിൽഏറ്റവും കൂടുതൽ വിൽപന നടത്തിയ  വി വി രമേശന് സ്പീക്കർ പുരസ്കാരം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News