ഐഎഫ്എഫ്‌കെ: ടൊവിനോ ചിത്രം ‘വഴക്കി’ന്റെ ആദ്യ പ്രദര്‍ശനം നടന്നു

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം വഴക്കിന്റെ ആദ്യ പ്രദര്‍ശനം ഐഎഫ്എഫ്‌കെയില്‍ നടന്നു. ജീവിത പ്രശ്‌നങ്ങളെ നേരിടാനുള്ള പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം. വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

ടോവിനോ തോമസും സനല്‍ കുമാര്‍ ശശിധരനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വഴക്ക്. സ്വന്തം ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടാനാകാതെ മറ്റുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന സിദ്ദാര്‍ഥിനെയാണ് ടോവിനോ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്റെ ശൈലിയായ ലോഗ് ഷോട്ട് ലെസ് കട്ട് രീതിയാണ് ചിത്രം പിന്തുടരുന്നത്.

നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനത്തിനു ശേഷം നടന്ന ചോദ്യാത്തരവേളയിലും പ്രേക്ഷരുടെ വന്‍ പങ്കാളിത്തമുണ്ടായിരുന്നു. ടൊവിനോ തോമസ്, സനല്‍കുമാര്‍, ശശിധരന്‍, ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുദേവ് നായരുമായിട്ടായിരുന്നു ചോദ്യാത്തരവേള. മുന്‍വിധികള്‍ കാരണം ആര്‍ട്ട് സിനിമകള്‍ക്ക് കേരളത്തില്‍ വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ടൊവിനോ തോമസ് പറഞ്ഞു. സിനിമകള്‍ പൂര്‍ണ്ണമായും വിലയിരുത്തേണ്ടത് പ്രേക്ഷകര്‍ തന്നെയാണെന്ന് സനല്‍കുമാര്‍ ശശിധരനും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News