കോഴിക്കോടിന്റെ കൂട്ടായ്മയും സ്‌നേഹവും വിളിച്ചോതുന്ന മേളയായി കലോത്സവം മാറും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോടിന്റെ കൂട്ടായ്മയും സ്‌നേഹവും വിളിച്ചോതുന്ന ഒരു കലാമേളയായി സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊതുജനപങ്കാളിത്തത്തോടെ കലോത്സവം ജനകീയോത്സവമാക്കി മാറ്റണമെന്നും മന്ത്രി പറഞ്ഞു. മാനാഞ്ചിറയില്‍ ആരംഭിച്ച സ്‌കൂള്‍കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് മന്ത്രി ഉദ്ഘാടനംചെയ്തു.

ഏഴു വര്‍ഷത്തിനു ശേഷം കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം വമ്പിച്ചപൊതുജനപങ്കാളിത്തത്തോടെ ജനകീയോത്സവമാക്കി മാറ്റാനാണ് തീരുമാനം. കലോത്സവം മികച്ച രീതിയില്‍സംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്നു വരുകയാണ്. കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

നഗരത്തിന്റെ ഹൃദയഭാഗമായ മാനാഞ്ചിറ DTPC ഓഫീസ് കേന്ദീകരിച്ച്‌കൊണ്ടാണ് സംഘാടക സമിതി ഓഫീസ്സജ്ജമാക്കിയത്. ചടങ്ങില്‍ മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, എ.കെ ശശീന്ദ്രന്‍, കോഴിക്കോട് ജില്ലാകളക്ടര്‍, ജനപ്രതിനി തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News