മുക്കത്ത് അത്ഭുതമായി മഞ്ഞ മഴ

കോഴിക്കോട് മുക്കത്ത് അത്ഭുത പ്രതിഭാസമായി മഞ്ഞ മഴ. മുക്കം നഗര സഭയിലെ പൂളപ്പൊയിലിലാണ് മഞ്ഞനിറത്തിലുള്ള ദ്രാവകം പെയ്തത്. ഞാറാഴ്ച്ച വൈകിട്ടാണ് സംഭവം.

മഴ പെയ്യുന്നത് കണ്ട് മുറ്റത്ത് ഉണക്കാനിട്ട തുണികള്‍ എടുക്കാന്‍ ചെന്നപ്പോഴാണ് തുണികളില്‍ മഞ്ഞ തുള്ളികള്‍കാണുന്നത്. പെയിന്റ് തെറിച്ചതാകുമെന്നാണ് ആദ്യം കരുതിയത്. മുഴുവന്‍ വസ്ത്രങ്ങളിലും മഞ്ഞ തുള്ളികള്‍കണ്ടപ്പോള്‍ സംശയമായി. വീടിനു മുകളില്‍ കയറി നോക്കിയപ്പോള്‍ അവിടെയും മഞ്ഞതുള്ളികള്‍. സംഭവംസാമൂഹിക മാധ്യമങ്ങളിലൂടെ പങ്കിട്ടപ്പോഴാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട മഞ്ഞമഴയാണിതെന്ന് വ്യക്തമായതെന്ന് പൂളപ്പൊയില്‍ കിഴക്കേകണ്ടി ഷമീം പറഞ്ഞു.

ഷമീമിന്റെ ഉള്‍പ്പടെ നാലു വീടുകളിലാണ് മഞ്ഞ മഴത്തുള്ളികള്‍ കണ്ടത്. കഴുകുമ്പോഴും ഉണങ്ങുമ്പോഴും പൊടിരൂപത്തിലാണ് ഇവ കാണുന്നത്. നിലവില്‍മഞ്ഞ തുള്ളികള്‍ പതിഞ്ഞ ഇലകള്‍ ഇവര്‍ സൂക്ഷിച്ചിട്ടുണ്ട്. ശാസ്ത്രീയ വിശകലന ശേഷമേ ഈ പ്രതിഭാസത്തിന്റെ കാരണം വ്യക്തമാകൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News