ഒന്നാം ടെസ്റ്റിൽ നിന്നും രോഹിത് ശർമ്മ പുറത്ത്

ഡിസംബര്‍ 14 ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്ത്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ രോഹിത്തിന്റെ വിരലിനേറ്റ പരുക്കേറ്റതാണ് കാരണം.

പരമ്പരയില്‍ ബാക്കിയുള്ള മത്സരങ്ങളില്‍ രോഹിത് കളിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ബിസിസിഐ അറിയിച്ചു. രോഹിത്തിന് പകരം അഭിമന്യു ഈശ്വരനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തി.

രോഹിത്തിന് പകരം കെഎല്‍ രാഹുല്‍ ആദ്യ മത്സരത്തിൽ ടീം ഇന്ത്യയെ നയിക്കും.ചേതേശ്വര്‍ പൂജാരയാണ് വൈസ് ക്യാപ്റ്റന്‍.ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജയ്‌ദേവ് ഉനദ്കട്ടിനെയും ടീമിൽ ഉൾപ്പെടുത്തി.

മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരെയും പരുക്ക് കാരണം ഒഴിവാക്കി.ഇരുവർക്കും പകരം നവ്ദീപ് സെയ്‌നിയേയും സൗരഭ് കുമാറിനെയും ടീമിനൊപ്പം ചേർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News