
ഗുജറാത്തില്‍ ചരിത്രമെഴുതി ബി ജെ പി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും.ഗുജറാത്തിന്റെ 18-ാം മത് മുഖ്യമന്തിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗാന്ധിനഗറില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ ബി ജെ പി ദേശിയ അധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത് സത്യവാചകം ചൊല്ലി കൊടുക്കും. മുഖ്യമന്ത്രി കസേരയില്‍ ഭൂപേന്ദ്ര പട്ടേലിന് ഇത് രണ്ടാം ഊഴമാണ്. കഴിഞ്ഞ മന്ത്രി സഭയിലുണ്ടായിരുന്ന ഹാര്‍ഷ് സാംഗ്വി, ഋഷികേഷ് പട്ടേല്‍ എന്നിവര്‍ പുതിയ മന്ത്രിസഭയിലും ഇടം പിടി ചേക്കും. കോണ്‍ഗ്രസ് വിട്ട് ബി ജെ പി യിലെത്തിയ അല്‍ പേഷ് ഠാക്കൂറും മന്ത്രിയായേക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here