Kochi Muziris Biennale: കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഇന്ന് തിരിതെളിയും

കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഇന്ന് തിരിതെളിയും. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കൊവിഡ് മൂലം 2020ല്‍ മുടങ്ങിയ ബിനാലെയാണ് രണ്ടുവര്‍ഷത്തിനുശേഷം നടക്കുന്നത്. ബിനാലെ ആരംഭിച്ചതിന്റെ 10-ാംവാര്‍ഷികവുമാണിത്. ഇന്ത്യന്‍ വംശജയായ സിംഗപ്പൂര്‍ സ്വദേശി ഷുബിഗി റാവുവാണ് അഞ്ചാംപതിപ്പിന്റെ ക്യുറേറ്റര്‍.’നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും’ പ്രമേയത്തില്‍ 14 വേദികളിലായി ഒരുങ്ങുന്ന ബിനാലെ പ്രദര്‍ശനം ഏപ്രില്‍ 10 വരെ നീളും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികള്‍ പ്രദര്‍ശനത്തിന് ഉണ്ടാകും.

കലാ വിദ്യാര്‍ഥികള്‍ പങ്കാളികളാകുന്ന സ്റ്റുഡന്റ്സ് ബിനാലെയും കുട്ടികളുടെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ ബിനാലെയും ഇതോടൊപ്പം നടക്കും. സെമിനാറുകള്‍, ചര്‍ച്ചകള്‍, വിവിധ കലാ അവതരണങ്ങള്‍ എന്നിവയും അരങ്ങേറും.

സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റുകള്‍ പ്രദര്‍ശനവേദിയിലെ കൗണ്ടറിലും ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് 50 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 100 രൂപയും മറ്റുള്ളവര്‍ക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഒരാഴ്ച തുടര്‍ച്ചയായി പ്രദര്‍ശനനഗരി സന്ദര്‍ശിക്കാനുള്ള ടിക്കറ്റിന് 1000 രൂപയാണ്. മാസനിരക്ക് 4000 രൂപ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News