‘മനസിൽ വെച്ചോ തിരുമേനി ഐ ആം ഔട്ട്‌സ്‌പോക്കണ്‍’; ഓർമ്മകളുടെ സോമതീരത്ത് ചലച്ചിത്ര ലോകം

മലയാളി സിനിമ ആസ്വാദകരുടെ മനസിൽ ഒരിക്കലും മരിക്കാത്ത ഒരു പിടി അനശ്വര കഥാപാത്രങ്ങളെ സമ്മാനിച്ച എംജി സോമൻ അരങ്ങൊഴിഞ്ഞിട്ട് ഇന്ന് കാൽ നൂറ്റാണ്ട്.എംജി സോമൻ എന്ന പേരിൽ മലയാളികൾക്ക് സുപരിചിതനായ മണ്ണടിപ്പറമ്പിൽ ഗോവിന്ദപ്പണിക്കർ സോമശേഖരൻ നായർ 1997 ഡിസംബർ 11നാണ് ഈ ലോകത്ത് നിന്നും വിട പറയുന്നത് .നാടകത്തിലൂടെയാണ് എംജി സോമൻ അഭിനയ രംഗത്ത് ഹരീശ്രീ കുറിച്ചത്.

1970ൽ വ്യോമസേനയിൽനിന്നു എയർഫോഴ്സിൽ നിന്നും വിരമിച്ച അദ്ദേഹം 1972 മുതൽ നാടകരംഗത്തുണ്ട്. കാലത്ത് അനശ്വര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ നാടകട്രൂപ്പിലും കായംകുളം കേരള ആർട്സ് തിയേറ്റേഴ്സിലും അദ്ദേഹം സജീവമായിരുന്നു. അതിനോടൊപ്പം ചില അമച്ച്വർ നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട് ..

മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണൻ രചനയിൽ 1973 ൽ പുറത്തിറങ്ങിയ ഗായത്രി എന്ന സിനിമയിലൂടെയാണ് സിനിമ രംഗത്തേക്കുള്ള സോമൻ്റെ അരങ്ങേറ്റം. കേരള ആർട്സ് തിയേറ്റേഴ്സിന്റെ രാമരാജ്യം എന്ന നാടകം കണ്ട മലയാറ്റൂരിന്റെ ഭാര്യ വേണി സോമനെ നായകനായി ചിത്രത്തിലേക്ക് നിർദ്ദേശിക്കുകയായിരുന്നു.

ഗായത്രിയിൽ ദിനേശ് എന്ന പേരിലായിരുന്നു സോമൻ അഭിനയിച്ചത്. ചിത്രത്തിൽ രാജാമണി എന്ന ബ്രാഹ്മണ യുവാവിന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. ചുക്ക്, മാധവിക്കുട്ടി എന്നീ ചലച്ചിത്രങ്ങളിലും അതേ വർഷം സോമൻ അഭിനയിച്ചു.

ചുവന്ന സന്ധ്യകൾ, സ്വപ്നാടനം എന്നീ ചിത്രങ്ങൾക്ക് മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും തണൽ പല്ലവി എന്നീ ചിത്രങ്ങളിലൂടെ 1976ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും അദ്ദേഹം സ്വന്തമാക്കി.

ഇതാ ഇവിടെവരെ വിശ്വനാഥൻ രാസലീലയിലെ ദത്തൻ നമ്പൂതിരി, തുറമുഖത്തിലെ ഹംസ, രക്തമില്ലാത്ത മനുഷ്യനിലെ ശിവൻകുട്ടി, ചട്ടക്കാരിയിലെ റിച്ചാർഡ്, ഇതാ ഇവിടെവരെയിലെ വിശ്വനാഥൻ, അനുഭവത്തിലെ ബോസ്കോ, ഒരു വിളിപ്പാടകലെയിലെ മേജർ, വന്ദനത്തിലെ കമ്മീഷണർ, നമ്പർ 20 മദ്രാസ് മെയിലിലെ ആർകെ നായർ, ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ തുടങ്ങിയ കഥാപാത്രങ്ങൾ മലയാളി ചലച്ചിത്ര പ്രേമികൾക്ക് ഒരിക്കലും മറക്കാനാവത്തവയാണ്. എംജിആറിനൊപ്പം നാളൈ നമതേ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് തമിഴ് സിനിമയിലു അദ്ദേഹം തൻ്റെ സാന്നിധ്യം അറിയിച്ചു.

ടിവി സീരിയലുകളിലും സോമൻ തൻ്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. ജോൺ പോളി നൊപ്പം ഭൂമിക എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് ചലച്ചിത്രനിർമ്മാണമേഖലയിലും അദ്ദേഹം തൻ്റെ കയ്യൊപ്പ് ചാർത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News