കെയർ ഫോർ മുംബൈ ചാരിറ്റി ഷോ ; മമ്മൂട്ടി അടക്കം വൻ താരനിര പങ്കെടുക്കും

മുംബൈയിലെ പ്രമുഖ സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈയുടെ ആഭിമുഖ്യത്തിൽ മെഗാ ഷോയ്ക്കായി വേദിയൊരുങ്ങുന്നു. പാൻ ഇന്ത്യൻ സ്റ്റാർ  മമ്മൂട്ടി  അടക്കമുള്ള വലിയ താരനിരയുടെ പിന്തുണയോടെയായിരിക്കും  ഷണ്മുഖാനന്ദ ഹാളിൽ താര നിശ അരങ്ങേറുക.റവന്യൂ മന്ത്രി കെ. രാജൻ, ഡോ. ജോൺ ബ്രിട്ടാസ് എം പി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും

ഫെബ്രുവരി 12 ഞായറാഴ്ച വൈകീട്ട് 5. മണിക്ക് താരനിശക്കായി തിരിതെളിയും. വാശി കേരളാ ഹൌസിൽ നടന്ന പത്രസമ്മേളനത്തിൽ കെയർ 4 മുംബൈ ചെയർമാൻ കെ ആർ ഗോപി,  ജനറൽ സെക്രട്ടറി പ്രിയ വർഗീസ്, പ്രസിഡന്റ് എം കെ നവാസ്, പ്രേംലാൽ എന്നിവർ ചാരിറ്റി ഷോയുടെ വിശദാംശങ്ങൾ  അടങ്ങിയ പത്രിക പുറത്തിറക്കി. കെയർ ഫോർ മുംബൈ അംഗങ്ങൾ സന്നിഹിതരായിരുന്നു.

കോവിഡ് കാലത്ത് ദുരിതത്തിലായ പതിനായിരക്കണക്കിന് കുടുംബങ്ങൾക്കാണ് ഭക്ഷണകിറ്റുകൾ എത്തിച്ച് നൽകി സംഘടന മാതൃകയായത്. കൂടാതെ ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടിലായവർക്കും കൈത്താങ്ങായിരുന്നു ഈ മലയാളി സന്നദ്ധ സംഘടന.

ഇത് വരെ 11820 കുടുംബങ്ങളിൽ സഹായങ്ങൾ എത്തിച്ച് നൽകാൻ സംഘടനക്ക് കഴിഞ്ഞതായി കെയർ 4 മുംബൈ സെക്രട്ടറി പ്രിയ വർഗീസ് പറഞ്ഞു. മഹാരാഷ്ട്ര പ്രളയക്കെടുതിയിൽ വലഞ്ഞപ്പോഴും കൈത്താങ്ങായി കെയർ ഫോർ മുംബൈ മുന്നിലുണ്ടായിരുന്നു.

കൊറോണക്കാലത്ത്  1 കോടി 20 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കെയർ 4 മുംബൈ ചെയ്തിട്ടുള്ളത്. സംഘടനയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി പിന്തുണ  തേടിയാണ് ചാരിറ്റി ഷോ നടത്തുന്നതെന്നും പ്രിയ വ്യക്തമാക്കി. കൈരളി ടിവിയുമായി കൈകോർത്താണ് താരനിശക്കായി വേദിയൊരുങ്ങുന്നത്.മലയാളത്തിലെ പ്രിയ താരങ്ങളും പിന്നണി ഗായകരും പങ്കെടുക്കുന്ന കലാ പരിപാടികൾ കൈരളി ടി വി യുടെ നേതൃത്വത്തിലായിരിക്കും അരങ്ങേറുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here