വയലോടിയിലെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോഡ് തൃക്കരിപ്പൂര്‍ വയലോടിയിലെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സൗത്ത് തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് ന്യൂമാനെയാണ് പിടികൂടിയത്. കേസില്‍ ഇതുവരെ ആറ് പേര്‍ പിടിയിലായി. ഇതോടുകൂടി മുഴുവന്‍ പ്രതികളെയും പിടികൂടി.കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായര്‍, ചന്തേര സിഐ പി.നാരായണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം.

കഴിഞ്ഞ ദിവസം അറസ്റ്റിലായ പൊറോപ്പാട്ടെ ഷൗക്കത്ത് മുഹമ്മദ്(27), എ.മുഹമ്മദ് യൂനുസ്(28) എന്നിവരെ തെളിവെടുപ്പിനായി സംഭവം നടന്ന സ്ഥത്തും അവരവരുടെ വീടുകളിലും മറ്റുമായി ഇന്നലെ രാവിലെ എത്തിച്ചു.ഒന്നാം പ്രതി ചേര്‍ക്കപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ വീടിന്റെ പരിസരത്തു വച്ചാണ് പ്രിജേഷിനു അടിയേറ്റത്. ഈ സ്ഥലത്തേക്കു ഷൗക്കത്തും യൂനുസും എത്തിച്ചേര്‍ന്നത് ഇരുവരും വിവരിച്ചു. സംഭവ സമയം ഇവര്‍ ഉപയോഗിച്ച ബൈക്കുകളും ധരിച്ച വസ്ത്രങ്ങളും കണ്ടെടുത്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കും. ആദ്യം അറസ്റ്റ് ചെയ്ത 3 പേര്‍ റിമാന്‍ഡിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News