ഐഎഫ്എഫ്കെ; മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ഇന്ന് പ്രദര്‍ശനത്തിന്

തിരുവനന്തപുരത്ത് നടക്കുന്ന 27ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ഇന്ന് പ്രദര്‍ശനത്തിനെത്തും. അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ വേള്‍ഡ് പ്രീമിയര്‍ പ്രദര്‍ശനം നടക്കുക. മത്സരവിഭാഗത്തിലെ 9 ചിത്രങ്ങളടക്കം 67 ചിത്രങ്ങളാണ് ഇന്ന് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ ആദ്യ പ്രദര്‍ശനമാണ് ഇന്ന്. ഉച്ചതിരിഞ്ഞ് 3.30ന് ടാഗോര്‍ തിയേറ്ററിലാണ് പ്രദര്‍ശനം. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച പ്രണയകഥ തഗ് ഓഫ് വാര്‍, ബ്രസീല്‍ ചിത്രം കോര്‍ഡിയലി യുവേഴ്സ്, മണിപ്പൂരി ചിത്രം ഔര്‍ ഹോം, മരണം പ്രമേയമാക്കിയ കിം ക്യൂ ബി ചിത്രം മെമ്മറിലാന്‍ഡ് തുടങ്ങിയവയാണ് ഇന്നത്തെ മത്സര ചിത്രങ്ങള്‍. അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍പോളിനോടുള്ള ആദര സൂചകമായി ചാമരം എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ഇന്നുണ്ടാകും. മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങില്‍ ഇന്തോനേഷ്യന്‍ ചിത്രം സാത്താന്‍സ് സ്ലേവ്സ് 2 വും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

പ്രോസിക്യൂട്ടറുടെ കലുഷിതമായ ജീവിത കഥ പറയുന്ന എമിന്‍ ആല്‍ഫെര്‍ ചിത്രം ബര്‍ണിങ് ഡേയ്സ്, ദമ്പതിമാരുടെ ജീവിതം പ്രമേയമാക്കിയ ജോനാസ് ട്രൂ, എ ലവ് പാക്കേജ്, ബ്ലൂ കഫ്താന്‍, നൈറ്റ് സൈറണ്‍ ,ഡിയര്‍ സത്യജിത് തുടങ്ങി 24 ചിത്രങ്ങള്‍ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ഇരുള ഭാഷയില്‍ പ്രിയനന്ദന്‍ഒരുക്കിയ ധബാരി ക്യുരുവി, പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍, രാരിഷ്.ജിയുടെ ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’ തുടങ്ങി ഏഴു ചിത്രങ്ങള്‍ മലയാളം വിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here