അർജന്റീനയ്‌ക്കെതിരെ നടപടിക്കൊരുങ്ങി ഫിഫ

നെതർലൻഡ്‌സിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് ശേഷം അർജന്റീന ടീമിനും കളിക്കാർക്കും എതിരെ ഫിഫ അച്ചടക്കത്തിന് കേസെടുത്തു.

കളിയുടെ അവസാന മിനിറ്റുകളിൽ ഇരു ടീമിലെയും താരങ്ങൾ ഏറ്റുമുട്ടലിന്റെ വക്കത്തോളം എത്തിയിരുന്നു. മത്സരത്തിനിടയിൽ അർജന്റീനിയൻ മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡസ് നെതെർലാൻഡ്സ് ബെഞ്ചിലേക്ക് ബോൾ അടിച്ചിരുന്നു. ഇതേ തുടർന്ന് നെതെർലാൻഡ്സ് പകരക്കാരും ഒഫീഷ്യൽസും അടക്കം ഗ്രൗണ്ടിൽ ഇടിച്ചു കയറി മത്സരം തടസ്സപ്പെടുത്തി. കളിക്കാർ പരസ്പരം ഏറ്റുമുട്ടി. കളിയിലുടനീളം പരസ്പരം ആക്രമിച്ചു കളിച്ച ഇരു ടീമുകളും നിരവധി ഫൗളുകൾ ചെയ്തു. റഫറി 14 മഞ്ഞ കാർഡുകളും 1 ചുവപ്പ് കാർഡും പുറത്തെടുത്ത മത്സരം അക്ഷരാർത്ഥത്തിൽ യുദ്ധസമാനമായിരുന്നു.

നിശ്ചിത സമയവും കഴിഞ് അധിക സമയത്തേക്ക് നീണ്ട കളിയിൽ ഇരു ടീമുകളും രണ്ടു വീതം ഗോളുകൾ അടിച്ചു തുല്യത പാലിച്ചു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന വിജയിച്ചതോടെ മൈതാനം വീണ്ടും കലുഷിതമായി.
അർജന്റീനയ്ക്കും നെതർലൻഡ്‌സിനും എതിരെ അച്ചടക്ക നടപടികൾ എടുത്തിട്ടുട്ടുണ്ടെന്ന് ഫിഫ പറഞ്ഞു.
ടീമിന്റെ മോശം പെരുമാറ്റത്തിന് ഫിഫയുടെ അച്ചടക്ക സമിതി ഈ ലോകകപ്പിൽ സൗദി അറേബ്യക്കെതിരെ രണ്ടുതവണ ചുമത്തിയ അതേ തുക 15,000 സ്വിസ് ഫ്രാങ്ക് (13 ലക്ഷത്തിലധികം ഇന്ത്യൻ രൂപ ) രണ്ട് ഫെഡറേഷനുകളും പിഴ അടക്കേണ്ടതായി വരും.
പ്രത്യേക ഡിസോർഡർ ചാർജിന് അർജന്റീനയ്ക്ക് അധിക പിഴ ലഭിക്കാൻ സാധ്യതയുണ്ട്.

മത്സര ശേഷം റഫറിമാരെ കുറിച്ചും ഫിഫയെക്കുറിച്ചും മെസ്സി നടത്തിയ വിവാദ പരാമർശങ്ങൾ ഫിഫയെ ചൊടിപ്പിച്ചിരുന്നു.
” ഈ രൂപത്തിൽ അല്ല ഇതൊന്നും അവസാനിക്കേണ്ടത്. യഥാർത്ഥത്തിൽ റഫറിയെ കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മത്സരത്തിനിടെ ഞങ്ങൾ നന്നായി പേടിച്ചിരുന്നു. ഇങ്ങനെയൊക്കെയാവുമെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. ഫിഫ ഇതൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട് ഇത്തരത്തിലുള്ള ഒരു മത്സരത്തിൽ ഇതുപോലുള്ള റഫറിമാരെ നിയോഗിക്കരുത്. അവർക്ക് സത്യസന്ധത പുലർത്താനാവുന്നില്ല. എതിർ ടീമിനോട് ചായ്‌വ് ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന തീരുമാനങ്ങൾ മൈതാനത്തു സംഭവിച്ചിട്ടുണ്ട് ” മത്സര ശേഷം മെസ്സി ഇങ്ങനെ തുറന്നടിച്ചു . നിർണായക സെമി ഫൈനൽ മൽസരത്തിൽ ക്രൊയേഷ്യയെ നേരിടുന്ന അർജന്റീന ടീമും ആരാധകരും അവരുടെ മൂന്നാമത് ലോകകപ്പ് സ്വപ്നം കാണുകയാണ് . അതിനിടയിൽ വരുന്ന ഇത്തരം വാർത്തകൾ ആരാധകർക്കിടയിൽ ആശങ്ക പടർത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News