തന്നെ സംബന്ധിച്ച് ക്രിസ്റ്റ്യാനോയാണ് ലോകത്തെ ഏറ്റവും മികച്ച താരം: വിരാട് കോലി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം വിരാട് കോലി. തന്നെ സംബന്ധിച്ച് ക്രിസ്റ്റ്യാനോ ആണ് ഏറ്റവും മികച്ച താരം എന്ന് കോലി പറഞ്ഞു. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയ്‌ക്കെതിരെ പരാജയപ്പെട്ട് പോര്‍ച്ചുഗല്‍ പുറത്തായതിനു പിന്നാലെയാണ് കോലി താരത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

‘ഫുട്‌ബോളിനും ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും താങ്കള്‍ നല്‍കിയതിനെ തിരികെയെടുക്കാന്‍ ഒരു ട്രോഫിക്കും കഴിയില്ല. ഞാനടക്കം ലോകമെങ്ങുമുള്ള ഒരുപാട് ആളുകളില്‍ താങ്കള്‍ ഉണ്ടാക്കിയ സ്വാധീനം ഒരു നേട്ടത്തിനും വിശദീകരിക്കാനാവില്ല. അത് ദൈവത്തില്‍ നിന്നുള്ള വരദാനമാണ്. എപ്പോഴും ഹൃദയം കൊണ്ട് കളിക്കുന്ന, കഠിനാധ്വാനവും സമര്‍പ്പണവും കൊണ്ട് ഏത് കായികതാരത്തിനും പ്രചോദനമായ ഒരാള്‍ക്കുള്ള അനുഗ്രഹമാണത്. എന്നെ സംബന്ധിച്ച് താങ്കളാണ് ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച താരം”, കോലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോയെ സാന്റോസ് ആദ്യ ഇലവനില്‍ കളിപ്പിച്ചിരുന്നില്ല. വിഷയത്തില്‍ പ്രതികരിച്ച് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിനെതിരെ താരത്തിന്റെ ജീവിതപങ്കാളി ജോര്‍ജിന റോഡ്രിഗസ് രംഗത്തുവന്നിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരത്തെ വിലകുറച്ച് കാണുകയാണെന്നാണ് ജോര്‍ജിന തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News