ഏകീകൃത സിവിൽ കോഡ്: കോൺഗ്രസിന് വീഴ്ച്ചയുണ്ടായെന്ന് കെസി വേണുഗോപാൽ

ഏകീകൃത സിവിൽ കോഡ് ബില്ലിൽ കോൺഗ്രസിന് രാജ്യസഭയിൽ ജാഗ്രതക്കുറവുണ്ടായതായി കെസി വേണുഗോപാൽ. എന്നാൽ ബില്ലിനെതിരെയുള്ള എതിർപ്പ് ശക്തമായി തുടരും എന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ലീഗിൻ്റെ ആശങ്ക സ്വാഭാവികമാണ്. അത് പരിഹരിഹരിക്കേണ്ടത് കോൺസിൻ്റെ കടമയാണ് എന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. ബിൽ അവതരിപ്പിക്കുന്ന സമയത്ത് സഭയിൽ കോൺഗ്രസ് അംഗങ്ങൾ ഹാജരാകാതിരുന്നതും വീഴ്ച്ചയാണ് എന്നും അദ്ദേഹം പറഞ്ഞു .

രാജ്യസഭയിൽ സ്വകാര്യ ബില്ലായിട്ടായിരുന്നു ഏകീകൃത സിവിൽ കോഡ് ബില്ല് അവതരിപ്പിച്ചത്.ബി ജെ പി എംപിയായ കിരോദി ലാൽ മീണ ബിൽ അവതരിപ്പിക്കുമ്പോൾ ഭൂരിപക്ഷം കോൺഗ്രസ് അംഗങ്ങളും സഭയിൽ ഹാജരായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി കോൺഗ്രസിനെതിരെ മുസ്ലിം ലീഗ് രംഗത്ത് വന്നിരുന്നു.രാജ്യസഭയിൽ അവതരിപ്പിച്ച ഏക സിവിൽ കോഡ് സ്വകാര്യ ബില്ലിനെ എതിർക്കുന്നതിൽ കോൺഗ്രസിന് ജാഗ്രത കുറവുണ്ടായി എന്നായിരുന്നു മുസ്ലിം ലീഗ് എം.പി പി.വി അബ്ദുൾ വഹാബ് പ്രതികരിച്ചത്.

ഭരണപക്ഷ ബെഞ്ചിൽ മുഴുവൻ അംഗങ്ങളും ഉണ്ടായിരുന്നു. പ്രതിപക്ഷത്ത് കുറച്ചു പേർ മാത്രമാണ് ഉണ്ടായിരുന്നത്. പല രാഷ്ട്രീയ കക്ഷികളും വിഷയത്തിൽ നിന്ന് ഒളിച്ചോടുന്നു. ഒളിച്ചോടുന്ന കൂട്ടത്തിൽ കോൺഗ്രന് ഉണ്ടാവില്ല. ഒളിച്ചോടേണ്ടതുണ്ടായിരുന്നെങ്കിൽ അക്കാര്യം ലീഗിനോട് പറയുമായിരുന്നുവെന്നും അബ്ദുൾ വഹാബ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News