
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 28 ആയി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ പരമാവധി 34 പേര്‍ക്കാണ് പരമോന്നത കോടതിയില്‍ ജഡ്ജിമാരായിരിക്കാന്‍ സാധിക്കുക. ദീപാങ്കര്‍ ദത്തയ്ക്ക് 2030 ഫെബ്രുവരി എട്ടുവരെ കാലാവധിയുണ്ടാകും.
യു.യു.ലളിത് ചീഫ് ജസ്റ്റിസായിരിക്കെ കഴിഞ്ഞ സെപ്റ്റംബര്‍ 26നാണ് ദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍ 75 ദിവസത്തിനുശേഷം ഇന്നലെയാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. ജഡ്ജി നിയമനത്തിലെ കൊളീജിയം ശുപാര്‍ശ അംഗീകരിക്കുന്നതില്‍ സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുന്നതിലെ സുപ്രീംകോടതി വിമര്‍ശനം നിലനില്‍ക്കെയാണ് ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here