ശബരിമല പ്രതിദിന ദർശനത്തിൻ്റെ എണ്ണം കുറച്ചു; പതിനെട്ടാം പടി ചവിട്ടുന്നതിലും നിയന്ത്രണം

ശബരിമല തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന ദർശനം 90,000 ആയി പരിമിതപ്പെടുത്തും. മുഖ്യമന്ത്രിയുടെ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

ഭക്തർക്ക് നിലയ്ക്കലിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കും. ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തിൽ ആഴ്ച്ച തോറും ഉന്നതതല യോഗം ചേരാനും തീരുമാനമായി.

പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതോടൊപ്പം പതിനെട്ടാം പടി ചവിട്ടുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു.പരമാവധി 90 പേരെ മാത്രമേ ഒരു മിനിറ്റിൽ പതിനെട്ടാം പടി കയറാൻ അനുവദിക്കുകയുള്ളു.

പകൽ ഉച്ചക്ക് 1:30 വരെയും രാത്രി 11:30 വരെയും ദർശന സമയം നീട്ടിയയതായും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു. ഇതാടെ ദിവസവും ദർശന സമയം 19 മണിക്കൂറായി ഉയരും.

നിലക്കലിലെ പാർക്കിക്ക് സൗകര്യം വർദ്ധിപ്പിക്കും.നിലക്കലിലും പമ്പയിലും ടോയ്ലറ്റ് സൗകര്യം സൗജന്യമാക്കും എന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News