
സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ചില തീവ്രവാദ സംഘടനകള്‍ മുതലെടുപ്പിന് ശ്രമിക്കുന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്ത്രീകളും പുരുഷന്‍മാരും തമ്മിലുള്ള അസമത്വം ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വിശ്വാസി സമൂഹത്തിന് ആശങ്ക വേണ്ടെന്നും മതനിഷേധം എന്നത് സര്‍ക്കാര്‍ നയമല്ലെന്നും എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ചില കോണുകളില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ മറുപടി. എന്നാല്‍, പാഠ്യപദ്ധതി പരിഷ്‌കരണം വഴി ലിബറല്‍ അജണ്ടകള്‍ സര്‍ക്കാര്‍ ഒളിച്ചു കടത്തുന്നുവെന്നായിരുന്നു ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്റെ ആരോപണം.
കൈപ്പുസ്ത്തകത്തിലെ ആശയങ്ങള്‍ ചര്‍ച്ചയ്ക്കുള്ളതാണെന്നും തീരുമാനമല്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാത്രമല്ല, ചില തീവ്രവാദ സംഘടനകള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതായും മന്ത്രി കുറ്റപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here