
ജൂൺവരെയുള്ള കണക്ക് പ്രകാരം 780.49 കോടിയാണ് കേരളത്തിന് നഷ്ടപരിഹാരം നൽകാനുള്ളതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ.അക്കൗണ്ട് ജനറലിന്റെ സർട്ടിഫൈഡ് റിപ്പോർട്ട് നൽകിയാൽ കുടിശിക നൽകും എന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിൽ നിന്നും നഷ്ടപരിഹാരമായി 4000 കോടിയോളം കിട്ടാനുണ്ടെന്ന സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിൻ്റെ പ്രസ്താവന ശശി തരൂർ ചൂണ്ടിക്കാട്ടിയപ്പോഴാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്.
ഇന്ത്യൻ രൂപ കരുത്തുറ്റ നിലയിലാണ് രൂപയ്ക്കെതിരെ ഡോളർ ശക്തിപ്പെട്ടത് യുഎസിന്റെ ചില നയപരമായ തീരുമാനം മൂലം മെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സ്ഥിരമായതിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here